ബിഹാറിൽ സ്ത്രീ വോട്ടര്‍മാര്‍ക്ക് നൽകിയ 10,000 രൂപ ബിഹാര്‍ ഫലത്തെ സ്വാധീനിച്ചു'; അശോക് ഗെഹ്‍ലോട്ട്


ഷീബവിജയ൯

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രത്കരിച്ച് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട്. സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 ആണ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 'മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന' പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിഷേധിച്ചുവെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ചക്കാരനായി നിന്നുവെന്നും ഗെഹ്ലോട്ട് വിമര്‍ശിച്ചു. ഇതൊരു തരം വോട്ട് മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎംആർവൈ പദ്ധതി സെപ്തംബര്‍ 26നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പത്ത് ദിവസത്തിന് ശേഷം, ഒക്ടോബർ 6 ന്, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കൾക്ക് 10,000 രൂപ നൽകുന്നത്.

article-image

ോേേോോേ

You might also like

  • Straight Forward

Most Viewed