ബിഹാറിലെ തിരിച്ചടി; ജയിക്കുന്നത് എസ്.ഐ.ആറെന്ന് കോൺഗ്രസ്
ഷീബവിജയ൯
ന്യൂഡൽഹി: ബിഹാർ തിരിച്ചടിക്കുകാരണം എസ്.ഐ.ആറെന്ന് പാർട്ടി നേതാവ് ഉദിത് രാജ്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്.ഐ.ആറാണ് വിജയത്തിലേക്ക് നീങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‍കരണത്തിന് ശേഷം ബിഹാറിൽ നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
ബിഹാറിൽ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര നടത്തിയിരുന്നു. ബിഹാറിലെ ഗ്രാമങ്ങളിലൂടെ കടന്നുപോയ രാഹുൽ ഗാന്ധിയുടെ യാത്ര കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, ബിഹാറിൽ താഴെത്തട്ടിൽ ഇതൊന്നും സ്വാധീനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇൻഡ്യ സഖ്യത്തിൽ ആർ.ജെ.ഡിക്ക് മാത്രമാണ് ബിഹാറിൽ പിടിച്ച് നിൽക്കാനായത്.
fgdgfgfgh
