ബിഹാർ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടം 65.08 % പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഷീബ വിജയൻ
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
ascasasasas
