എയർ ട്രാഫിക് കൺട്രോൾ സംവിധാനം തകരാർ: ഡൽഹിയിൽ നൂറിലേറെ വിമാന സർവീസുകൾ വൈകുന്നു
ഷീബ വിജയൻ
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു. നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
്ിേി്്ിേ്േ
