ഭാര്യ മരിച്ചതിൽ വിഷാദം; മക്കളെ കൊന്ന് ജീവനൊടുക്കി പിതാവ്


ഷീബ വിജയൻ 

ഫരീദാബാദ് I ഭാര്യ മരിച്ചതിനെ തുടർന്ന് കടുത്ത വിഷാദത്തിലായ യുവാവ് രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി. ബല്ലബ്ഗഢ് സെക്ടർ 8ൽ താമസിക്കുന്ന നിഖിൽ ഗോസ്വാമി(30) എന്നയാളാണ് രണ്ട് വയസുകാരിയായ സിദ്ധിയെയും കൈക്കുഞ്ഞായ മറ്റൊരു മകളെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. പ്രാഥമിക അന്വേഷണത്തിൽ, പ്രസവത്തിനിടെ ഭാര്യ മരിച്ചതിനെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

2019ൽആയിരുന്നു യുവാവ് വിവാഹം ചെയ്ത്. എന്നാൽ ഭാര്യയുടെ മരണത്തെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നു. വീടിന്‍റെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയാണ് ഇയാൾ മക്കളെ കൊന്നത്. തുടർന്ന് മറ്റൊരു മുറിയിൽ കയറി തൂങ്ങി മരിച്ചു.

article-image

Swqasads

You might also like

Most Viewed