ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്ഡി

ഷീബ വിജയൻ
ന്യൂഡൽഹി I ഉപരോഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇൻഡ്യ സഖ്യം. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു സുദർശൻ റെഡ്ഡി. ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു. ആന്ധ്രപ്രദേശിലാണ് ജനനം. 1971 ലാണ് സുദർശൻ റെഡ്ഡി ആന്ധ്രപ്രദേശ് ബാർ കൗൺസിലിന് കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1988-90കളിൽ ഹൈകോടതിയിൽ സർക്കാർ പ്ലീഡറായി സേവനമനുഷ്ടിച്ചു.1990ൽ ആറുമാസക്കാലം കേന്ദ്രസർക്കാറിന്റെ അഡീഷനൽ സ്റ്റാന്റിങ് കോൺസലായും പ്രവർത്തിക്കുകയുണ്ടായി. ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസറായും സ്റ്റാന്റിങ് കോൺസലുമായി പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2005ൽ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസായി. 2007ൽ സുപ്രീംകോടതി ജഡ്ജിയായി. 2011ന് അദ്ദേഹം വിരമിച്ചു. അതിനു ശേഷമാണ് ഗോവയുടെ ആദ്യ ലോകായുക്തയായത്.
WADSAS
asddasads