അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം


ഷീബ വിജയൻ

കോഴിക്കോട് I അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏഴു വയസുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ നിലയും ഗുരുതരമാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച അന്നശേരി സ്വദേശിയായ യുവാവും മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed