ധര്‍മസ്ഥലയില്‍ പൊലീസിന്റേത് ഗുരുതര വീഴ്ച; അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു


ഷീബ വിജയൻ 

മംഗളൂരു I ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ നശിപ്പിച്ചതായി വിവരാവകാശ രേഖ. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നാണ് പോലീസ് വാദം. 2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും ചോദ്യങ്ങള്‍ക്ക് മറുപടി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി. ജസ്റ്റിസ് ഫോര്‍ സൗജന്യ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കാണ് ബെല്‍ത്തങ്കടി പൊലീസ് സ്റ്റേഷനില്‍ നിന്ന് മറുപടി കിട്ടിയത്. 2024 സെപ്റ്റംബറിലാണ് ആര്‍ടിഐ പ്രകാരം അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന അപേക്ഷ നല്‍കിയത്. 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485 ആണെന്ന് മറുപടി ലഭിച്ചു. ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചെന്ന് വിവരം.

article-image

ASDASDADS

You might also like

  • Straight Forward

Most Viewed