ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാ വിരുദ്ധം : മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ഷീബ വിജയൻ
ഭുവനേശ്വർ: ബിഹാറിലെ ഇലക്ടറൽ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‍കരണം സംബന്ധിച്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീംകോടതിയി സമീപിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും അവർ പറഞ്ഞു. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ബിഹാറിലെ അവസാന പ്രത്യേക തീവ്ര പരിഷ്കരണം 2003ലാണ് നടപ്പിലാക്കിയത്. അവസാനത്തെ പരിഷ്കരണത്തിനുശേഷം വോട്ടർ പട്ടികയിൽ പേരില്ലാത്ത സംസ്ഥാനത്തെ 37 ശതമാനത്തോളം വോട്ടർമാർ യോഗ്യതക്കായുള്ള തെളിവ് സമർപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുല്യ അവകാശങ്ങൾ പറയുന്ന ആർട്ടിക്കിൾ 14, 19(1)(എ) (സംസാര സ്വാതന്ത്ര്യം), ആർട്ടിക്കിൾ 21 (ജീവിതാവകാശം), ആർട്ടിക്കിൾ 325, ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ മറ്റ് പ്രധാന വ്യവസ്ഥകൾ, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ എന്നിവ പോലുള്ള നിരവധി ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയെന്ന് മൊയ്ത്രയുടെ ഹരജിയിൽ വാദിക്കുന്നു. ഇതിനുപുറമെ ഈ പരിഷ്കരണം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളതും മുമ്പ് നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതുമായ വോട്ടർമാരുടെ കൂട്ട വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്ന് തൃണമൂൽ നേതാവ് മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ പൗരത്വ രേഖകൾ നൽകണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യവും മൊയ്ത്ര എതിർത്തു. അവർ ഇതിനെ ഭരണഘടനാ വിരുദ്ധമെന്നും നിലവിലുള്ള ഒരു നിയമ ചട്ടക്കൂടിന്റെയും പിന്തുണയില്ല എന്നും പറഞ്ഞു.
ോേംോ്േോ്േ