സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യ; 2000 കോടിയുടെ കരാറിന് അംഗീകാരം


ഷീബ വിജയൻ

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ 2000 കോടിയുടെ കരാറിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രാലയം. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാനാണ് കരാര്‍. ഇത് സംബന്ധിച്ച 13 കരാറിലാണ് ഒപ്പുവച്ചത്. ഇന്‍റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ ഇന്‍റര്‍ഡിക്ഷന്‍ സിസ്റ്റം, ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍, വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ , ലോയ്റ്ററിംഗ് മ്യൂണിഷനുകള്‍, ചെറുകിട ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്.

സേനയെ ആധുനികവത്കരിക്കുക, കൂടുതല്‍ കരുത്തുറ്റതാക്കുക, ഉയരുന്ന പുതിയകാല ഭീഷണികളെ നേരിടാന്‍ പര്യാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിന്നിലുള്ളത്. അടിയന്തരമായി സേനയിലേക്ക് ഈ സംവിധാനങ്ങൾ വാങ്ങാനാണ് കരാർ.

 

article-image

fsfdfddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed