വിവാഹം കഴിഞ്ഞ് ഒരാഴ്ച; നവവധുവിനെ അടിച്ചുകൊന്ന് യുവാവ്


ഷീബ വിജയൻ


വാരണാസി: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം നവവരൻ വധുവിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിൽ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജൗൻപൂർ ജില്ലയിൽ നിന്നുള്ള ആരതി പാൽ (26) ആണ് മരിച്ചത്. സംഭവത്തിൽ 44കാരനായ രാജു പാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൂന്നാമത്തെ വിവാഹമാണ്. മേയ് ഒൻപതിനാണ് രാജു ആരതിയെ വിവാഹം കഴിച്ചത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും രാജു ആരതിയെ ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് ചൗബേപൂർ എസ്എച്ച്ഒ ജഗദീഷ് കുസ്വാഹ പറഞ്ഞു. അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റ ആരതിയെ നർപത്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു.

article-image

dsaadsadfsdfa

You might also like

Most Viewed