സ്കൂൾ ബസുകളിൽ കർശന നിരീക്ഷണം: ക്യാമറയും അറ്റൻഡറും നിർബന്ധമാക്കണമെന്ന് ബഹ്റൈൻ പാർലമെന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശന നിരീക്ഷണമേർപ്പെടുത്താനുള്ള നിർദേശത്തിന് പാർലമെൻ്റ് എംപിമാർ അംഗീകാരം നൽകി. സമീപകാലത്തുണ്ടായ സ്കൂൾ ബസ് അപകടങ്ങൾ രക്ഷിതാക്കളിൽ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ നിർണ്ണായകമായ നടപടി.
സ്ട്രെറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് ഈ സുരക്ഷാ നിർദേശം പാർലമെന്റിന് മുമ്പാകെ അവതരിപ്പിച്ചത്. എല്ലാ സ്കൂൾ ബസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, കൂടാതെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഓരോ ബസിലും ഒരു അറ്റൻഡറെ നിയമിക്കുക എന്നീ നിർദേശങ്ങളാണ് എംപിമാർ നൽകിയിരിക്കുന്നത്.
പാർലമെൻ്റ് അംഗീകരിച്ച ഈ സുരക്ഷാ നിർദേശം തുടർനടപടികൾക്കായി ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കുട്ടികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഈ നിയമങ്ങൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.
േിേി
