ജീവൻരക്ഷാ പാഠങ്ങൾ പകർന്ന് 'പ്രതിഭ' വനിതാവേദി: സിപിആർ പരിശീലനം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ വനിതാവേദി, അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി (AMH) സഹകരിച്ച് സംഘടിപ്പിച്ച കാർഡിയോ പൾമണറി റെസസിറ്റേഷൻ (CPR) പരിശീലനം വിജയകരമായി പൂർത്തിയാക്കി. പ്രതിഭയുടെ പത്തൊൻപതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടികളിൽ ഒന്നായാണ് ഈ നിർണായക പരിശീലന പരിപാടി പ്രതിഭാ സെന്ററിൽ വെച്ച് നടന്നത്.

സ്ത്രീകളും പുരുഷന്മാരുമടക്കം ഏകദേശം അമ്പതോളം പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഈ പരിശീലനം മികച്ച പ്രതികരണമാണ് നേടിയത്.

article-image

പരിപാടിയുടെ കൺവീനർ ദിവ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം ആശംസിച്ചു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സിപിആർ പരിശീലനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ ഫ്രീഡ എമിലിയ, ബിൻസൺ മാത്യു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എങ്ങനെ കൃത്യമായി സിപിആർ നൽകാം എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകളും പ്രായോഗിക പരിശീലനവും അവർ നൽകി.

article-image

ഉദ്ഘാടകനും പരിശീലകർക്കുമുള്ള ഉപഹാരങ്ങൾ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ ചേർന്ന് സമർപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പരിപാടിയിൽ സന്നിഹിതനായിരുന്നു. സമ്മേളന അനുബന്ധ പരിപാടികളുടെ കൺവീനർ ഹർഷ ബബീഷ് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

article-image

asa

You might also like

  • Straight Forward

Most Viewed