ബാംഗ്ലൂരിൽ കനത്ത മഴ; വെള്ളക്കെട്ടിൽ മുങ്ങി നഗരം

ഷീബ വിജയൻ
ബാംഗ്ലൂർ: ബാംഗ്ലൂരിൽ കനത്ത മഴ. വെള്ളക്കെട്ടിൽ മുങ്ങി നഗരം. ഇന്ന് വൈകിട്ട് രണ്ടു മണിക്കൂർ നിർത്താതെ പെയ്‌ത കനത്ത മഴയിലാണ് നഗര ജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂക്ഷമായത്. വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലെ അപ്പാർട്മെന്റുകളിലേക്കും കടകളിലേക്കും മഴവെള്ളം ഇരച്ചു കയറി. അടിപാതകളും ഓവുചാലുകളും നിറഞ്ഞു കവിഞ്ഞതോടെ നഗരത്തിലെ വാഹന ഗതാഗതം സ്തംഭിച്ചു.
മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ചിലയിടങ്ങളിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. വൈകുന്നേരങ്ങളിലെ ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
DSZFDASFFADS