അതീവ ജാഗ്രതയിൽ രാജ്യം; വിദേശ സന്ദർശനം മാറ്റിവച്ച് പ്രധാനമന്ത്രി


ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പിന്നാലെ തന്‍റെ വിദേശ സന്ദർശനം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവച്ചത്. സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി വിദേശ സന്ദർശനം മാറ്റിയത്.

നേരത്തെ വെള്ളിയാഴ്ച നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.

article-image

zzxcxzcczxc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed