ഗുജറാത്തിൽ അജ്ഞാത പനി പിടിപെട്ട് 15 മരണം


അജ്ഞാത പനിയിൽ ഗുജറാത്തിൽ ആശങ്ക. പതിനഞ്ച് പേരാണ് അജ്ഞാത പനിവന്ന് മരണപ്പെട്ടിരിക്കുന്നത്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സർവൈലൻസ് ശക്തമാക്കിയിരിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ സാമ്പിളുകൾ പൂനെയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഗുജറാത്തിലെ കച്ചിലാണ് 15 പേർ‌ അ‍ജ്ഞാത രോഗം ബാധിച്ച് മരിച്ചത്. വിമാനത്താവളത്തിലും തുറമുപഖങ്ങളിലും പരിശോധന കർശനമാക്കി. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയതായി അരോഗ്യവിഭാഗം അറിയിച്ചു. മരണസംഖ്യ ഉയർന്നതോടെ കച്ചിലെ രണ്ട് താലൂക്കുകളിലായി ഏഴോളം ഗ്രാമങ്ങളിൽ ഡോക്ടർമാർ‌മാരെയും 50 മെഡിക്കൽ സംഘങ്ങളെയും ഗുജറാത്ത് സർക്കാർ നിയോഗിച്ചു.

article-image

AA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed