കനത്ത മഴയിൽ അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു
ഡൽഹിയിലെ മഴക്കെടുതിയിൽ അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം.
കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ റോഡിന് സമീപമുള്ള ഓടയിലേക്ക് തനൂജയും മകനും അബദ്ധത്തില്‍ വീഴുകയായിരുന്നു. തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. മകന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു തനൂജയുടെ മൃതദേഹം. രക്ഷാപ്രവർത്തനം വേഗത്തിലായിരുന്നെങ്കിൽ അമ്മയെയും മകനെയും രക്ഷിക്കാമായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
adsdsdsfsfs