'പോക്കറ്റിൽ നിന്ന് കടലാസെടുത്ത് ഭരിക്കുന്ന പിണറായിയുടെ കാബിനറ്റല്ല ഇത്'; മന്ത്രിസഭയിലെ തർക്കം ശരിവെച്ച് സതീശൻ


ഷീബ വിജയൻ


ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ രൂക്ഷമായ വാഗ്വാദങ്ങളും തർക്കങ്ങളും നടന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. പോക്കറ്റിൽ നിന്ന് പിണറായി വിജയൻ ഒരു കടലാസ് എടുക്കുമ്പോൾ എല്ലാം തലയാട്ടി അംഗീകരിക്കുന്ന വിധേയരുടെ കൂട്ടമല്ല തന്റെ മന്ത്രിസഭയെന്ന് അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ വലിയ തർക്കങ്ങളുണ്ടായി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഹയർ എജുക്കേഷൻ ബില്ലിനെക്കുറിച്ച് മാത്രം ഒരു മണിക്കൂറോളം ചർച്ച നടന്നു. മന്ത്രിമാർ പലരും വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുകയും തമ്മിൽ തർക്കിക്കുകയും ചെയ്തു. എല്ലാവർക്കും പറയാനുള്ള അവസരം നൽകിയ ശേഷമാണ് ബില്ലിൽ മാറ്റങ്ങൾ വരുത്തിയത്. ഏറ്റവും ജൂനിയറായ മന്ത്രി ജനീഷ് വരെ തന്റെ മുഖത്തുനോക്കി അഭിപ്രായം പറയാറുണ്ടെന്നും അത്തരം നിർദേശങ്ങൾ തന്റെ മുൻനിലപാട് മാറ്റാൻ കാരണമായെന്നും സതീശൻ വ്യക്തമാക്കി.

എൽ.പി.എസ്.ടി സമരത്തെക്കുറിച്ചും മന്ത്രിസഭ അരമണിക്കൂർ ചർച്ച ചെയ്തു. സമരക്കാരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തർക്കങ്ങളും ഭിന്നാഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ കരുത്താണ്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടികയിലും യോഗം തീരുമാനമെടുത്തു. എന്നാൽ ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഭിന്നതയുണ്ടെന്ന വാർത്ത മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

grdsffsdddsz

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed