'സീതയാകാൻ സായ് പല്ലവിയല്ലാതെ മറ്റൊരാളില്ല, ഷോട്ടുകൾക്കിടയിലും പ്രാർത്ഥിക്കുന്ന വ്യക്തി'; ; വിമർശകരുടെ വായടപ്പിച്ച് ധനുഷ്


ഷീബ വിജയൻ


ചെന്നൈ: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 'അനിമൽ', 'പത്താൻ' തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ കളക്ഷൻ മറികടന്ന് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സീതയുടെ വേഷം ചെയ്തിരിക്കുന്നത് സായ് പല്ലവിയാണ്. സീതയുടെ വേഷത്തിന് സായ് പല്ലവി ചേരില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളുടെ മുനയൊടിച്ചുകൊണ്ട് സായ് പല്ലവിക്ക് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ധനുഷ്. തന്റെ പുതിയ സിനിമയായ 'ഓം ചാപ്റ്റർ 1 ഉദീരം-ദി ബ്ലഡ് വുഡി'ന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ ഈ പ്രതികരണം. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ലെന്ന് ധനുഷ് തുറന്നുപറഞ്ഞു.

സീതയായി അഭിനയിച്ചതിന്റെ പേരിൽ എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ ഉയരുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഷോട്ടുകൾക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും പ്രാർത്ഥിക്കുന്ന അത്രയേറെ ദൈവഭക്തിയും നിഷ്കളങ്കമായ മനസ്സുമുള്ള വ്യക്തിയാണ് സായ് പല്ലവി. അവർ സുന്ദരിയും മികച്ച അഭിനേത്രിയുമാണെന്നും ധനുഷ് പ്രശംസിച്ചു. വേദിയിലിരുന്ന സായ് പല്ലവി പുഞ്ചിരിയോടെയാണ് ധനുഷിന്റെ വാക്കുകൾ കേട്ടത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് തിയേറ്ററുകളിലെത്തിയത്.

article-image

cxzxzxz

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed