മതചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഓഡിയോ ക്ലിപ്പ് പ്രചരണം ; 29 കാരൻ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: മതചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 29 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാമുദായിക സൗഹൃദം തകർക്കുന്നതോ സിവിൽ സമാധാനത്തിന് ഭീഷണിയാകുന്നതോ ആയ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും, പൗരന്മാർ ഉത്തരവാദിത്തത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed