ഹൂതി ആക്രമണം രൂക്ഷം; സൗദി അറേബ്യക്ക് വ്യോമസൈനിക സഹായം നൽകാൻ ബ്രിട്ടൻ
പ്രദീപ് പുറവങ്കര
ലണ്ടൻ: ഹൂതി വിമതരുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ സൗദി അറേബ്യക്ക് നിയന്ത്രിത വ്യോമസൈനിക സഹായം നൽകാൻ ബ്രിട്ടൻ തയാറായി. സൗദി പോർവിമാനങ്ങൾക്ക് പ്രതിരോധ ആവശ്യങ്ങൾക്കായി ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള 'വോയേജർ' വിമാനം വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്റി ബർണാം അറിയിച്ചു. യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിഡിൽ ഈസ്റ്റിലെ പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ആഗോള വ്യാപാര-ഇന്ധന പാതകൾ സുരക്ഷിതമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് യു.കെ പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ ആരംഭിക്കുന്ന ഈ സേവനം ഏതാനും ആഴ്ചകൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സെപ്റ്റംബർ അവസാന വാരത്തോടെ റിയാദിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും ചെങ്കടൽ തീരത്തെ സൗദി എണ്ണപ്പാടങ്ങൾക്കും നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം കടുപ്പിച്ചിരുന്നു. ഇതിന് പുറമേ തീർഥാടന കേന്ദ്രമായ മക്കയിലും ഡ്രോൺ ഭീഷണിയെ തുടർന്ന് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തന്ത്രപ്രധാന പങ്കാളിയായ സൗദിയുടെ പ്രതിരോധ അഭ്യർഥന പരിഗണിച്ചാണ് ബ്രിട്ടന്റെ ഈ നീക്കം. യുകെ നേരത്തെ തന്നെ സൗദി അറേബ്യക്ക് പ്രതിരോധത്തിനായി 'സ്കൈ സാബ്രേ' എയർ ഡിഫൻസ് സിസ്റ്റം വിന്യസിച്ചു നൽകിയിട്ടുണ്ട്.
adsdadsas

