പ്രധാന മാധ്യമങ്ങൾക്ക് വിലക്ക്; 24 മണിക്കൂർ തത്സമയ സംപ്രേഷണവുമായി 'ട്രംപ് ടിവി' വൈറ്റ് ഹൗസ് ആരംഭിച്ചു


ശാരിക

വാഷിംഗ്‌ടൺ: പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള തുറന്ന പോര് രൂക്ഷമാകുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങളും ഭരണകൂടത്തിന്റെ ഔദ്യോഗിക വിവരങ്ങളും നേരിട്ട് ജനങ്ങളിലെത്തിക്കാൻ 'ട്രംപ് ടിവി' എന്ന പേരിൽ 24 മണിക്കൂർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വൈറ്റ് ഹൗസ്. ഔദ്യോഗിക യൂട്യൂബ് ചാനലിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലുമാണ് ഈ ഡിജിറ്റൽ സ്ട്രീമിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

സി.എൻ.എൻ, പൊളിറ്റിക്കോ, എം.എസ് നൗ എന്നീ മാധ്യമസ്ഥാപനങ്ങളുടെ വൈറ്റ് ഹൗസ് പ്രവേശന പാസുകൾ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഈ മാധ്യമങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ടിവിയുടെ പ്രഖ്യാപനം വന്നത്. സി.എൻ.എന്നിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എ.ബി.സി, സി.ബി.എസ്, എൻ.ബി.സി, ഫോക്‌സ് ന്യൂസ് തുടങ്ങിയ ചാനലുകൾ വൈറ്റ് ഹൗസിന്റെ സംയുക്ത വീഡിയോ പൂൾ കവറേജ് താത്കാലികമായി നിർത്തിവെച്ചിരുന്നു.

തുടർന്നാണ് പരമ്പരാഗത മാധ്യമങ്ങളെ ഒഴിവാക്കി ഔദ്യോഗിക വിവരങ്ങൾ സമാന്തര ഡിജിറ്റൽ ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിലേക്ക് വൈറ്റ് ഹൗസ് എത്തിയത്. വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിലേക്ക് പ്രവേശനം നൽകേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. വാർത്തകൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും വൈറ്റ് ഹൗസ് പ്രസ് പൂളിലേക്കുള്ള പ്രവേശനം ഒരു അവകാശമല്ലെന്ന് ഭരണകൂടവും വ്യക്തമാക്കി.

article-image

gddgggsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed