സ്റ്റാറ്റസുകൾ ഇനി ഫുൾ സ്‌ക്രീനാക്കാം; വാട്‌സ്ആപ്പിൽ വിപ്ലവം സൃഷ്ടിക്കാൻ പുതിയ എ.ഐ ഫീച്ചർ


ഷീബ വിജയൻ

സ്റ്റാറ്റസുകളിലും ചാറ്റുകളിലും ഫോട്ടോകൾ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന പുതിയ എ.ഐ (Artificial Intelligence) ഫീച്ചറുമായി വാട്‌സ്ആപ്പ്. സാധാരണ ചിത്രങ്ങളെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച് ഫുൾ-സ്ക്രീൻ ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ടൂളാണ് കമ്പനി പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയത്. നിലവിൽ ആപ്പ് ഡെവലപ്‌മെന്റ് ഘട്ടത്തിലായതിനാൽ ബീറ്റ ടെസ്റ്റർമാർക്ക് പോലും ഇതിന്റെ സേവനം ലഭ്യമായിത്തുടങ്ങിയിട്ടില്ല.

വാട്‌സ്ആപ്പിലെ ഡ്രോയിംഗ് എഡിറ്ററിലാണ് ഈ പുതിയ എ.ഐ ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ കാണുന്ന 'എക്സ്പാൻഡ്' ബട്ടൺ തിരഞ്ഞെടുക്കുമ്പോൾ ചിത്രം മെറ്റാ എ.ഐ-യിലേക്ക് മാറുകയും, ചിത്രത്തിന്റെ വശങ്ങളിൽ അനുയോജ്യമായ പുതിയ പിക്സലുകൾ തനിയെ നിർമ്മിച്ച് ഫ്രെയിം വലുതാക്കുകയും ചെയ്യുന്നു. ലാൻഡ്‌സ്‌കേപ്പ് അല്ലെങ്കിൽ സ്ക്വയർ ആകൃതിയിലുള്ള ചിത്രങ്ങൾ സ്റ്റാറ്റസിൽ വെക്കുമ്പോൾ വശങ്ങളിൽ വരുന്ന ഒഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കി സ്ക്രീൻ നിറയെ ഫോട്ടോ കാണാൻ ഇത് സഹായിക്കും. ലഭിക്കുന്ന ഫലത്തിൽ തൃപ്തിയില്ലെങ്കിൽ വീണ്ടും ശ്രമിക്കാനുള്ള ഓപ്ഷനും ഇതിലുണ്ടാകും. ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചാറ്റുകളേക്കാൾ മുൻപ് സ്റ്റാറ്റസുകളിലായിരിക്കും ഇത് ആദ്യം ലഭ്യമാകുക.

article-image

dsedfeew

You might also like

  • Lulu Exchange
  • Straight Forward

Most Viewed