മാളിലെ ഓഫീസിൽ ഒരേദിവസം 3 തവണ മോഷണം: 24-കാരന് ബഹ്റൈനിൽ 5 വർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ, ബഹ്‌റൈൻ — ഒരേ ദിവസം മൂന്ന് തവണ മാളിലെ ഓഫീസുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയും തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകായുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത 24-കാരനായ ബഹ്‌റൈൻ പൗരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ചു. മുൻപും മോഷണക്കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. മാളിലെ ഓഫീസ് റിസപ്ഷനിൽ അതിക്രമിച്ചു കയറിയ പ്രതി, അവിടെയുണ്ടായിരുന്ന താക്കോൽ കൈക്കലാക്കി മറ്റ് അലമാരകളും ഓഫീസുകളും തുറക്കുകയായിരുന്നു. തുടർന്ന് കമ്പനിയുടെ ബാങ്ക് കാർഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു.

ഇതിനിടെ ഓഫീസ് ആവശ്യത്തിനായി എത്തിയ 29 വയസ്സുള്ള ഇന്ത്യൻ ജീവനക്കാരൻ പ്രതിയെ തടയാൻ ശ്രമിച്ചു. എന്നാൽ കയ്യിലുണ്ടായിരുന്ന ലോഹക്കത്രിക ഉപയോഗിച്ച് ഇന്ത്യൻ ജീവനക്കാരന്റെ ചെവിയിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി എമർജൻസി എക്സിറ്റ് വഴി ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ 23-കാരനായ ബഹ്‌റൈനി സെക്യൂരിറ്റി ജീവനക്കാരൻ പ്രതിയെ പിന്തുടരുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മോഷ്ടിച്ച വസ്തുക്കൾ അടുത്തുള്ള കെട്ടിടത്തിൽ ഒളിപ്പിച്ച പ്രതി, ലോഹക്കഷ്ണം കൊണ്ട് സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് ഈ വസ്തുക്കൾ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.

പിന്നീട് വീണ്ടും പ്രതി വീണ്ടും മാളിലേക്ക് തിരിച്ചെത്തുകയും ലിഫ്റ്റ് വഴി ഓഫീസുകളിൽ കയറി പ്ലേസ്റ്റേഷൻ 5 , രണ്ട് നിന്റെൻഡോ സ്വിച്ച് കോൺസോളുകൾ എന്നിവയും മോഷ്ടിച്ച് ഷോപ്പിംഗ് ബാഗുകളിലാക്കി കടന്നുകളയാൻ ശ്രമിച്ചു. ലിഫ്റ്റിന് പുറത്തുവെച്ച് മാൾ മാനേജർ തടയാൻ ശ്രമിച്ചപ്പോഴും ഇയാൾ ആക്രമണത്തിന് മുതിർന്നു.

മൂന്നാം തവണയും മോഷണത്തിനായി ഓഫീസിലെത്തിയ പ്രതിയെ ജീവനക്കാർ തിരിച്ചറിയുകയും വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് സ്‌കാനറുകൾ, കമ്പ്യൂട്ടർ മോണിറ്റർ, മോട്ടോർ ഉപകരണങ്ങൾ, ആഡംബര വാച്ചുകൾ, ഗെയിമിംഗ് കോൺസോളുകൾ തുടങ്ങി വൻ വസ്തുവകകളാണ് ഇയാൾ ഒരേദിവസം ഘട്ടംഘട്ടമായി കവർന്നത്.

article-image

ddsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed