എം.ഡി.എം.എ കേസ്: അധ്യാപികമാരുടെ അറസ്റ്റ് ഞെട്ടിക്കുന്നത്, ലഹരി ശൃംഖല എത്രത്തോളം വലുതാണെന്നതിന്റെ തെളിവ് : മുഖ്യമന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം: വടകരയിലെ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് അധ്യാപകർ അറസ്റ്റിലായത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ലഹരിയുടെ ശൃംഖല എത്രത്തോളം വലുതാണെന്നതിന്റെ തെളിവാണിതെന്നും സർക്കാറിന്റെ ‘തൂഫാൻ’ പദ്ധതിയിലൂടെയാണ് ഇത് പുറത്തുകൊണ്ടുവരാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, എം.ഡി.എം.എ ലഹരിസംഘത്തിന് പണമിടപാട് നടത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാർ ഉൾപ്പെടെയുള്ളവർക്കായി പോലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. പേരാമ്പ്ര ബി.ആർ.സിയിലെ ട്രെയിനർ നീഷ്മ, ജിജിൻ, കാവ്യ, കീർത്തന എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും സോഷ്യൽ മീഡിയ വഴിയാണ് ലഹരി മാഫിയയുമായി അടുപ്പത്തിലായതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എസ്.ഐ.ടി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.

 

article-image

ിുി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed