പതാക കത്തിച്ചും ചവിട്ടിയും അർജന്റീന ആരാധകരുടെ വിജയാഘോഷം വിവാദത്തിൽ
ഷീബ വിജയൻ
ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ വിജയം ബ്യൂണസ് അയേഴ്സിൽ വൻ ആഘോഷങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ചില ആരാധകരുടെ മോശം പെരുമാറ്റം വിവാദമായി. ആഘോഷങ്ങൾക്കിടെ ഇംഗ്ലണ്ടിന്റെ പതാക തെരുവിൽ കത്തിക്കുകയും ചവിട്ടിത്തേക്കുകയും തുപ്പുകയും ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്. ഫോക്ലാൻഡ് യുദ്ധവുമായി ബന്ധപ്പെട്ട ആക്ഷേപഹാസ്യ ഗാനങ്ങൾ പാടിയാണ് ആരാധകർ തെരുവിലിറങ്ങിയത്. ഇതിനിടെ മത്സരം ജയിച്ച ശേഷം അർജന്റീനൻ താരങ്ങളായ ജിയോവാനി ലോ സെൽസോയും നിക്കോളാസ് ഒട്ടാമെൻഡിയും ഉൾപ്പെടെയുള്ളവർ 'ഫോക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചതും ഫിഫയുടെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഫിഫ ഇതിന്മേൽ അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ersdfsefw

