മിഡിൽ ഈസ്റ്റ് പ്രതിസന്ധി: നയതന്ത്ര നീക്കങ്ങളുമായി ഇറാനും ഒമാനും; അബ്ബാസ് അരാഗ്ചി മസ്കത്തിൽ
ശാരിക
മസ്കത്ത്: ഒമാൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മസ്കത്തിലെത്തി. മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, പ്രാദേശിക സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഒമാൻ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.
ഉന്നതതല നയതന്ത്ര പ്രതിനിധി സംഘത്തെ നയിച്ചാണ് അരാഗ്ചി എത്തിയിരിക്കുന്നത്. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, മേഖലയിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ, മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ഇരുവിഭാഗവും വിശദമായി ചർച്ച ചെയ്യും.
ു്ിു

