'നേട്ടം 2026' - എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് വോയ്‌സ് ഓഫ് ആലപ്പി


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ 'നേട്ടം 2026' എന്ന പേരിൽ പ്രൗഢഗംഭീരമായ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിച്ചു. ബഹ്‌റൈനിലുള്ള വിദ്യാർത്ഥികളും, നാട്ടിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് വേണ്ടി അവരുടെ മാതാപിതാക്കളും ചടങ്ങിൽ നേരിട്ടെത്തി ആദരവ് ഏറ്റുവാങ്ങി.

ബഹ്‌റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും വോയ്‌സ് ഓഫ് ആലപ്പിയുടെ മുഖ്യ രക്ഷാധികാരിയുമായ സോമൻ ബേബി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ഈ മികച്ച നേട്ടങ്ങൾ അവരുടെ തുടർന്നുള്ള ജീവിത വിജയങ്ങൾക്ക് വലിയൊരു പ്രചോദനമാകട്ടെ എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞതയോടെ സ്വാഗതം ആശംസിച്ചു. സംഘടനയുടെ രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു കെ എന്നിവർ വിദ്യാർത്ഥികൾക്ക് ഭാവി മംഗളങ്ങൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ പരിപാടിയുടെ കോർഡിനേറ്റർ ആയി മികവുറ്റ രീതിയിൽ വേദി നിയന്ത്രിച്ചു. ചടങ്ങിൽ വെച്ച് രക്ഷാധികാരികളും ഭാരവാഹികളും ഒത്തുചേർന്ന് വിജയികളായ കുട്ടികൾക്ക് മൊമെന്റോകൾ സമ്മാനിച്ചു.

article-image

ബഹ്‌റൈൻ രാജാവിനോടും ആ രാജ്യത്തോടുമുള്ള ആഴമേറിയ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ ചൊല്ലിയത് വേറിട്ടൊരു അനുഭവമായി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തശില്പങ്ങളും വോയ്‌സ് ഓഫ് ആലപ്പിയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഗാനസന്ധ്യയും പരിപാടിക്ക് മാറ്റുകൂട്ടി. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എക്സിക്യൂട്ടീവ് പ്രതിനിധികൾ ഉൾപ്പടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ട്രെഷറർ ബോണി മുളപ്പാംപള്ളിൽ പങ്കെടുത്ത ഏവർക്കും ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.

article-image

fghjgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed