ചാരിറ്റി ഫണ്ടിൽ 5 ലക്ഷം ദിനാറിന്റെ മെഗാ തട്ടിപ്പ്; ജഫാരി എൻഡോവ്‌മെന്റ് ഉദ്യോഗസ്ഥന്റെ വിചാരണ ജൂൺ 30ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്ന അഞ്ച് ലക്ഷത്തോളം ദിനാർ (ഏകദേശം 4,83,107 ബഹ്‌റൈൻ ദിനാർ) തട്ടിയെടുത്ത ജഫാരി എൻഡോവ്‌മെന്റ് ഉദ്യോഗസ്ഥനെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യും. പൊതുഫണ്ട് വകമാറ്റൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 30-നാണ് കേസിന്റെ വിചാരണ ആരംഭിക്കുകയെന്ന് ഫിനാൻഷ്യൽ ക്രൈംസ് ആൻഡ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷൻ മേധാവി ഔദ്യോഗികമായി അറിയിച്ചു.

അർഹരായ ഗുണഭോക്താക്കൾക്ക് നൽകേണ്ടിയിരുന്ന സഹായധനം വ്യാജ പേരുകളിൽ അപേക്ഷകൾ തയാറാക്കി ബന്ധപ്പെട്ട കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. എൻഡോവ്‌മെൻ്റിലെ ഇലക്ട്രോണിക് സിസ്റ്റത്തിൽ കൃത്രിമം കാണിച്ച് വിവരങ്ങൾ തിരുത്താനും ഇയാൾ ശ്രമിച്ചു. നാഷണൽ ഓഡിറ്റ് ഓഫീസും ആന്റി-കറപ്ഷൻ ക്രൈംസ് ഡയറക്ടറേറ്റും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും സ്വത്തുക്കളും വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ 58,000 ദിനാർ കൂടി തട്ടിയെടുക്കാൻ ഇയാൾ നടത്തിയ ശ്രമം അധികൃതർ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞു.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed