വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം; വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി മുന്നോട്ട്
പ്രദീപ് പുറവങ്കര
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കെ.എം.സി.സി ഹാളിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രസിഡന്റ് ശരീഫ് കൊറോത്തിന്റെ ഒഴിവിലേക്ക് എ.പി. ഫൈസലിനെയും, ജനറൽ സെക്രട്ടറിയായി ഇസ്ഹാഖ് കൊറോത്തിനെയും തെരഞ്ഞെടുത്തു. പി.പി. ഹാഷിം ഹാജിയാണ് പുതിയ ട്രഷറർ. അനസ് ഏലത്തിനെ ഓർഗനൈസിങ് സെക്രട്ടറിയായും യോഗം ചുമതലപ്പെടുത്തി. മറ്റ് നിലവിലുള്ള ഭാരവാഹികൾ കമ്മിറ്റിയിൽ തുടരും.
എം.എം.എസ്. ഇബ്രാഹിം മേമുണ്ടയാണ് മുഖ്യ രക്ഷാധികാരി. കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുള്ള ഹാജി തണൽ, സലാം ഹാജി കുന്നോത്ത്, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട്, മൂസ അമരാവതി എന്നിവരാണ് രക്ഷാധികാരികൾ.
മറ്റ് ഭാരവാഹികൾ: എൻ.കെ. മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്), ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി., ശിഹാബ് ടി.ടി., നിസാർ വീരാളി (വൈസ് പ്രസിഡന്റുമാർ). അഫ്സൽ മയ്യന്നൂർ, അസ്മിൽ വില്ല്യാപ്പള്ളി, ഷമീം എം.എം.എസ്., ഫായിസ് എൻ.കെ. കുറിഞ്ഞാലിയോട്, ശരീഫ് അരീക്കോത്ത്, റസാഖ് മയ്യന്നൂർ (സെക്രട്ടറിമാർ).
വിവിധ മേഖലകളിൽ മാതൃകാപരമായ സേവന പ്രവർത്തനങ്ങളാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് നടത്തിവരുന്നത്. ബീഹാറിലെ വനിതാ യതീംഖാന ഏറ്റെടുത്ത് 'കുർത്തുബ'യുമായി സഹകരിച്ച് 35 അനാഥ പെൺകുട്ടികളുടെ മത-ഭൗതിക വിദ്യാഭ്യാസവും പൂർണ്ണ സംരക്ഷണവും കമ്മിറ്റി നിർവഹിക്കുന്നുണ്ട്. 50 അനാഥ കുട്ടികളെ സഹായിക്കുന്ന 'വാത്സല്യം യത്തീം ദത്തു പദ്ധതി', 'വി സ്മൈൽ' വസ്ത്രസഹായ പദ്ധതി, 'ചിറക്' യതീം ഉന്നത വിദ്യാഭ്യാസ പദ്ധതി, 'വി സ്മാർട്ട്' വിദ്യാഭ്യാസ സഹായ പദ്ധതി, ഭവന സഹായ പദ്ധതി എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
കൂടാതെ എം.ജെ. ഹൈടെക് ഓഡിറ്റോറിയം നിർമ്മാണം, വില്ല്യാപ്പള്ളിയിലെ എം.ജെ. സ്മാർട്ട് ഓഫീസ്, കുടിവെള്ള പദ്ധതി, വി.എം.ജെ കോംപ്ലക്സ് നിർമ്മാണ സഹായം, ആംബുലൻസ്, എമർജൻസി ബൈക്ക്, എം.ജെ. കമ്പ്യൂട്ടർ അക്കാദമി, എം.ജെ. മെഡിക്കൽ റിലീഫ് സെന്റർ, ചികിത്സാ സഹായം തുടങ്ങിയ പ്രശംസനീയമായ പ്രവർത്തനങ്ങളും സംഘടന നടത്തിവരുന്നു.
അംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുതിയ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും, നോർക്ക ക്ഷേമനിധി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങളിൽ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കും സ്റ്റുഡന്റ്സ് സെന്ററും ഉടൻ പ്രവർത്തനമാരംഭിക്കും.
asasasasaqsw

