യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ ചാരിറ്റി വിങ് കൺവീനറുമായ ഷിഹാബ് കറുകപുത്തൂറിന് സംഘടനയുടെ ദേശീയ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ബഹ്റൈനിലെ മുഹറഖ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരികയായിരുന്ന ഷിഹാബ് പാലക്കാട് തൃത്താല സ്വദേശിയാണ്.
യാത്രയയപ്പ് ചടങ്ങിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു. പ്രവാസികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടനയുടെ വളർച്ചയിലും ഷിഹാബ് വഹിച്ച പങ്കിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അനുസ്മരിച്ചു. ജനറൽ സെക്രട്ടറി സലിം അബുത്താലിബ്, ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡന്റ് സ്റ്റെഫി സാബു, ദേശീയ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, ചാരിറ്റി വിങ് കൺവീനർ രഞ്ജിത്ത് പേരാമ്പ്ര, ഇന്റേണൽ ഓഡിറ്റർ സുനിൽ കുമാർ, അനസ് റഹീം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് സംഘടനയുടെ സ്നേഹോപഹാരവും അദ്ദേഹത്തിന് കൈമാറി.
adsdsedesa

