റിഫാ മലയാളി അസോസിയേഷനും ഫിറ്റ് 90യും സംയുക്തമായി പരിസ്ഥിതി ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹറിൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റ്നസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീൽ കർമ്മം മുൻ സംസ്ഥാന-ദേശീയ മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയും അസോസിയേഷൻ പ്രസിഡന്റുമായ പൊൻകുന്നം സോബി നിർവ്വഹിച്ചു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.
റിഫാ മലയാളി അസോസിയേഷൻ, ഫിറ്റ് 90 ഭാരവാഹികളായ നൗഷാദ് അബ്ദുൽ ഹമീദ്, റൗഫ് എസ്റ്റേറ്റ് മുക്ക്, അഖിൽ കൃഷ്ണ, സുബൈർ അഹമ്മദ്, ഫയാസ് അബ്ദുൽസലാം, അഭിലാഷ് തക്കല, റ്റോണി തങ്കച്ചൻ എന്നിവർ പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
dfsdfsdsds

