കളി മാറും, കളം മാറും! ഒലയ്ക്കും ഉബറിനും വില്ലനാകാൻ വിയറ്റ്നാമീസ് 'പച്ചപ്പട'
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യയിലെ ആപ്പ് അധിഷ്ഠിത ടാക്സി വിപണി കീഴടക്കാൻ വിയറ്റ്നാമിൽ നിന്നുള്ള പ്രമുഖ കമ്പനിയായ വിൻഗ്രൂപ്പിന്റെ (VinGroup) ഇലക്ട്രിക് ടാക്സി സർവീസായ 'ഗ്രീൻ എസ്എം' (Green SM) എത്തുന്നു. നിലവിൽ വിപണി ഭരിക്കുന്ന ഒല, ഉബർ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാകാൻ പോകുന്ന ഈ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജൂൺ 5-ന് ന്യൂഡൽഹിയിൽ നടക്കും. അന്താരാഷ്ട്ര തലത്തിൽ ജി.എസ്.എം (GSM) എന്നറിയപ്പെടുന്ന ഈ സർവീസ് ആദ്യഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ മേഖലയിലാണ് ആരംഭിക്കുന്നത്. തുടർന്ന് മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വിൻഗ്രൂപ്പിന്റെ തന്നെ ഇലക്ട്രിക് വാഹന നിർമാതാക്കളായ 'വിൻഫാസ്റ്റിന്റെ' വണ്ടികളാണ് ഇതിനായി ഉപയോഗിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ 517 കിലോമീറ്റർ വരെ ഓടുന്ന 'ലിമോ ഗ്രീൻ' 7 സീറ്റർ ഇലക്ട്രിക് എം.പി.വി കാറുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്. ഒല, ഉബർ പോലെ ഡ്രൈവർമാരുടെ സ്വന്തം വാഹനങ്ങൾക്ക് പകരം കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും കമ്പനി നേരിട്ട് ശമ്പളം നൽകി നിയമിക്കുന്ന ഡ്രൈവർമാരുമാണ് ഇതിന്റെ പ്രത്യേകത. ഇത് യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച സേവനവും ഉറപ്പാക്കും
sxsadadsas

