തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്‌പെൻഷൻ


ഷീബ വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. റൗണ്ട്സിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർക്കെതിരെയാണ് നടപടി. രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്. രോഗി പരിചരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി സമിതി കണ്ടെത്തി. രോഗിയുടെ മുറിവ് അഞ്ച് ദിവസത്തോളം ഡ്രസ്സ് ചെയ്യാതിരുന്നത് വലിയ അനാസ്ഥയാണെന്നും ബന്ധുക്കളുടെ പരാതിയോട് ഡോക്ടർ മാന്യമായി പെരുമാറിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പുറമെ ബന്ധുക്കളോട് മോശമായി പെരുമാറിയ നഴ്‌സിനെ നിർബന്ധിത കൗൺസിലിംഗിന് വിധേയമാക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ മാസം 28 മുതൽ ചികിത്സയിലായിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിലാണ് പുഴുവാരീപ്പത്.

article-image

adsdeswsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed