നീറ്റ് പുനഃപരീക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം


ഷീബ വിജയൻ

നീറ്റ്-യു.ജി പുനഃപരീക്ഷയുടെ എല്ലാ നടപടിക്രമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ഇത്തവണ യാതൊരുവിധ പിഴവുകളും ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജൂൺ 21-ന് നടത്തുന്ന പുനഃപരീക്ഷയ്ക്കായി വിപുലമായ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ദേശീയ പരീക്ഷാ ഏജൻസിയും (എൻ.ടി.എ) ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് ഉറപ്പുനൽകി. പരീക്ഷയുടെ സുതാര്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എൻ.ടി.എ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ച കാരണം പരീക്ഷകൾ റദ്ദാക്കേണ്ടി വരുന്നത് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും കടുത്ത മാനസിക സംഘർഷവും ആഘാതവും ഉണ്ടാക്കുന്ന കാര്യമാണെന്നും രാജ്യത്തെ യുവാക്കളെ നിരാശരാക്കരുതെന്നും കോടതി നിരീക്ഷിച്ചു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് നിർദേശിച്ച സുപ്രീംകോടതി, ഹർജികൾ ജൂലൈ രണ്ടാം വാരത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

article-image

ൈോേൈേോോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed