തമിഴ്നാട്ടിൽ മദ്യശാലകൾക്ക് കടുത്ത നിയന്ത്രണം; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
ശാരിക l ദേശീയം
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപന കേന്ദ്രങ്ങളായ ടാസ്മാകിന്റെ (TASMAC) 717 ഔട്ട്ലെറ്റുകൾ അടിയന്തരമായി പൂട്ടാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള വിൽപന ശാലകളാണ് അടച്ചുപൂട്ടുന്നത്. സാമൂഹിക ക്ഷേമത്തിനും പൊതുജന താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന തന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക നീക്കം.
നിശ്ചിത പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കേന്ദ്രങ്ങളും ബസ് സ്റ്റേഷനുകൾക്ക് അടുത്തുള്ള 255 വിൽപന ശാലകളും പൂട്ടും. മെയ് 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം മുഖ്യമന്ത്രി പുറപ്പെടുവിക്കുന്ന ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊന്നാണിത്. അഴിമതി നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കൽ, വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
ിേി

