ബഹ്‌റൈനിൽ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധാരണ നിലയിലേക്ക്; വർക്ക് ഫ്രം ഹോം അവസാനിക്കുന്നു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഏപ്രിൽ 26 ഞായറാഴ്ച മുതൽ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന റിമോട്ട് വർക്കിംഗ് (Remote Work) സംവിധാനം ഇതോടെ അവസാനിക്കും.
ജീവനക്കാർ ഞായറാഴ്ച മുതൽ ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെയും പൂർണ്ണതോതിലും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
sdfs



