എസ്എസ്എൽസി ഫലം കാത്തിരിക്കെ ദാരുണാന്ത്യം; കുറ്റ്യാടിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു


ഷീബ വിജയൻ

കോഴിക്കോട്: പത്താം ക്ലാസ് ഫലം കാത്തിരിക്കെ പാലേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. ശനിയാഴ്ച മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കവെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

article-image

ോേോേ്ോേോേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed