സാമ്പത്തിക പ്രതിസന്ധിയിൽ ബി.ബി.സി; 2000 പേരെ പിരിച്ചുവിടുന്നു


ഷീബ വിജയൻ

ബ്രിട്ടീഷ് ദേശീയ മാധ്യമമായ ബി.ബി.സിയിൽ വൻ പിരിച്ചുവിടൽ. വാർഷിക ബജറ്റിൽ 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 2000-ഓളം ജീവനക്കാരെ ഒഴിവാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 ദശലക്ഷം പൗണ്ട് (ഏകദേശം 5,500 കോടി രൂപ) ലാഭിക്കുകയാണ് ലക്ഷ്യം. പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലാണിത്.

ആഗോള സാമ്പത്തിക മാന്ദ്യവും ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനക്കുറവുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. ഡോണാൾഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തെത്തുടർന്ന് ഡയറക്ടർ ജനറൽ ടിം ഡേവി ഉൾപ്പെടെയുള്ളവർ നേരത്തെ രാജി വെച്ചിരുന്നു. ബി.ബി.സിക്കെതിരെ ട്രംപ് 10 ബില്യൺ ഡോളറിന്റെ അപകീർത്തിക്കേസും ഫയൽ ചെയ്തിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കാനായി പുതിയ സാമ്പത്തിക മാതൃകകൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നുണ്ട്.

article-image

CDSZDSZDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed