ശ്രീനിവാസൻ വധക്കേസ് പരാമർശം: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്
ഷീബ വിജയൻ I കേരളം
കോഴിക്കോട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്‌ലാമി. ശ്രീനിവാസൻ വധക്കേസിൽ സംഘടനയ്ക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള പരാമർശങ്ങൾക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അഡ്വ. അമീൻ ഹസൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശോഭ ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചതെന്ന് നോട്ടീസിൽ പറയുന്നു. വർഗീയ ധ്രുവീകരണത്തിലൂടെയും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചും വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും സംഘടന ആരോപിച്ചു.
ശ്രീനിവാസൻ വധക്കേസുമായി സംഘടനയെ ബന്ധിപ്പിക്കുന്നത് അങ്ങേയറ്റം അപകീർത്തികരമാണെന്നും വസ്തുതാരഹിതമായ ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതൃത്വം വ്യക്തമാക്കി.
dfsdf




