കവടിയാർ കൊട്ടാരത്തിലെ കവർച്ച: അകത്തുനിന്ന് സഹായം ലഭിച്ചതായി സൂചന; ഉത്തർപ്രദേശിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ കവർച്ചയിൽ കൊട്ടാരത്തിനകത്തുള്ളവരുടെ സഹായം ലഭിച്ചതായി പോലീസിന് നിർണ്ണായക വിവരം ലഭിച്ചു. കൊട്ടാരത്തിലെ ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് ഇത്തരമൊരു സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന വജ്ര, സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരത്തിലുള്ളവരുടെ വിരലടയാളം നേരത്തെ ശേഖരിച്ചിരുന്നു. ഇതിന്റെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

article-image

dsdfsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed