കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ വയോധികയുടെ കാൽ മുറിച്ചുമാറ്റി


ഷീബ വിജയൻ I കേരളം

താമരശ്ശേരി: ചുരം ചിപ്പിലിതോട്ടിൽ കെ.എസ്.ആർ.ടി.സി ബസിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട വയോധികയുടെ കാൽ മുറിച്ചുമാറ്റി. ചിപ്പിലിതോട് സ്വദേശിനി ചക്കോടിപുറയിൽ ജാനു (65) വിന്റെ കാലാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ജാനു സഞ്ചരിച്ചിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിപ്പിലിതോട് സ്റ്റോപ്പിൽ ബസിറങ്ങി നടക്കാൻ ശ്രമിക്കവെ, അതേ ബസ് ഇവരുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനുവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാർ കാൽ മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.

article-image

sdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed