മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സി.പി.എം രീതി; വിവാദങ്ങളിൽ പ്രതികരിച്ച് എം.എ. ബേബി


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സർക്കാരിനെതിരെയുള്ള വിമർശനങ്ങളിലും പ്രതികരണവുമായി സി.പി.എം രാഷ്ട്രീയ കാര്യ സമിതി അംഗം എം.എ. ബേബി. ആർക്കും അഭയം പ്രാപിക്കാൻ കഴിയുന്ന സുരക്ഷിതമായ സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് ഇരുവരും ഇവിടേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുക എന്നത് സി.പി.എമ്മിന്റെ നയമാണ്. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ സാങ്കേതിക വശങ്ങളും നോക്കി നിൽക്കാനാവില്ല. ഈ സംഭവത്തിൽ പാർട്ടി നേതാക്കൾ സ്വയംവിമർശനം നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഭാവിയിൽ ഇത്തരം കാര്യങ്ങളിലെ സാങ്കേതികത്വങ്ങൾ പരിശോധിക്കാൻ ഈ സംഭവം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിക്കുന്നു എന്ന വിമർശനത്തെയും അദ്ദേഹം തള്ളി. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ ചിത്രം കുറവാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ പറയുമ്പോൾ അതിന് നേതൃത്വം നൽകിയ വ്യക്തിയെക്കുറിച്ച് പറയുന്നതിൽ അസ്വാഭാവികതയില്ലെന്നും ബേബി പറഞ്ഞു. ഇതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

xxg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed