പാങ്ങോട് ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു; അപകടം അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ


ഷീബ വിജയൻ I കേരളം

പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു. കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. അമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീടിന് മുന്നിൽ ഇറങ്ങിയതായിരുന്നു സന. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാങ്ങോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് സന. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കൊച്ചാലുംമൂട് കബറിസ്ഥാനിൽ സംസ്കാരം നടക്കും.

article-image

svdfdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed