ലൈംഗികാതിക്രമം: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
ഷീബ വിജയൻ
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, എന്നാൽ ആരോഗ്യസ്ഥിതിയും ശിക്ഷാ കാലാവധിയും പരിഗണിച്ച് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ഗൗരവമായി എടുത്ത കോടതി, ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ല വിട്ടുപോകരുത്, സംഭവസ്ഥലമായ ലൊക്കേഷനിൽ പോകരുത് തുടങ്ങിയവയാണ് പ്രധാന ഉപാധികൾ. ഇതോടെ രഞ്ജിത്ത് ജയിൽ മോചിതനായി. അഭിനയം മോശമായതിനാൽ സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന ശാലിനി, താൻ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി നൽകിയത്. നടൻ ബോബി കുര്യന്റെ ബന്ധുക്കളെ കാണാൻ പോയതായിരുന്നു തങ്ങളെന്നും ശാലിനി പറഞ്ഞു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്ന പോലീസ് നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ നടൻ ബോബി കുര്യനെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.
dewdasdas




