സൗദി കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര I അന്തർദേശീയം
സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ജിദ്ദയിലെത്തിയത്.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കീർ സ്റ്റാർമറെ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ബ്രിട്ടനിലെ സൗദി അംബാസഡർ അബ്ദുള്ള ബിൻ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സന്ദർശനം നടന്നത്.
dfd




