220 ദിനാറിന് കൊച്ചിയിലേയ്ക്ക് യാത്ര ഒരുക്കി ബഹ്റൈൻ സംഘടനകൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ നിന്നുള്ള പ്രവാസികൾക്കായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്നിവർ സംയുക്തമായി പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 16-ന് കൊച്ചിയിലേക്ക് തിരിക്കുന്ന ഈ യാത്ര സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ വഴിയുള്ള റോഡ്-വ്യോമ മാർഗ്ഗങ്ങൾ സംയോജിപ്പിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ ചിലവുകളും ഉൾപ്പെടെ 220 ബഹ്‌റൈൻ ദിനാറാണ് പാക്കേജ് നിരക്ക്. ഇതിൽ ഒമാനിൽ നിന്നുള്ള വിമാന ടിക്കറ്റ്, സൗദി ട്രാൻസിറ്റ് വിസ, ഒമാൻ എൻട്രി സൗകര്യങ്ങൾ, ബഹ്‌റൈനിൽ നിന്ന് ഒമാനിലേക്കുള്ള ബസ് യാത്ര എന്നിവ ഉൾപ്പെടുന്നു.

ഒറിജിനൽ പാസ്‌പോർട്ട്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, ബഹ്‌റൈൻ വിസ കോപ്പി, തൊഴിലുടമയിൽ നിന്നുള്ള എൻഒസി (NOC) എന്നിവയാണ് അപേക്ഷകർ ഹാജരാക്കേണ്ടത്. യാത്രക്കാർക്ക് 30 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം ഹാൻഡ് ലഗേജും കൊണ്ടുപോകാൻ അനുവാദമുണ്ടാകും. കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39614255 അല്ലെങ്കിൽ 38899576 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

errerer

You might also like

  • NEC

Most Viewed