പെരുമാറ്റച്ചട്ടം ലംഘിച്ചു; തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസ്
ഷീബ വിജയൻ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടനും ടിവികെ (TVK) അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. ചെന്നൈയിലെ പെരവല്ലൂർ പോലീസാണ് വിജയ്ക്കും 500 അനുയായികൾക്കുമെതിരെ കേസെടുത്തത്. പ്രചാരണത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നും അനുവദിച്ചതിലും കൂടുതൽ ഉച്ചഭാഷിണികൾ ഉപയോഗിച്ചെന്നുമാണ് ആരോപണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ലഹരിമുക്ത തമിഴ്‌നാട് വാഗ്ദാനം ചെയ്തും തൊഴിൽരഹിതരായ യുവാക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചുമാണ് വിജയ് തന്റെ രാഷ്ട്രീയ പ്രചാരണം ആരംഭിച്ചത്.
SXSZSAS


