ശബരിമലയിൽ ഇന്ന് പള്ളിവേട്ട; നാളെ പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും
ഷീബ വിജയൻ
ശബരിമല ഉത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് ഭഗവാന്റെ പള്ളിവേട്ട നടക്കും. രാത്രി അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം ശരംകുത്തിയിലേക്കാണ് പള്ളിവേട്ട എഴുന്നള്ളത്ത് പുറപ്പെടുക. വെളിനെല്ലൂർ മണികണ്ഠൻ എന്ന ആന ഭഗവാന്റെ തിടമ്പേറ്റും. വാദ്യമേളങ്ങളില്ലാതെ പോയി വേട്ടയ്ക്ക് ശേഷം ആഘോഷപൂർവ്വമാണ് സന്നിധാനത്തേക്ക് മടങ്ങിയെഴുന്നള്ളത്ത് നടക്കുക. തുടർന്ന് ഭഗവാൻ മണ്ഡപത്തിൽ പള്ളിയുറങ്ങും.
നാളെ (ബുധനാഴ്ച) രാവിലെ ഒൻപതിന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. പമ്പാനദിയിൽ പ്രത്യേകം തയ്യാറാക്കിയ കടവിൽ 10.30-നും 11.30-നും ഇടയിൽ ആറാട്ട് നടക്കും. തുടർന്ന് സന്നിധാനത്ത് മടങ്ങിയെത്തി കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് സമാപനമാകും. ആറാട്ട് ദിനമായ നാളെ രാവിലെ എട്ടിന് ശേഷം പടി കയറാൻ ഭക്തരെ അനുവദിക്കില്ല.
ddsadsdsa


