പിണറായി വീണ്ടും വന്നാൽ മഹാദുരന്തം; യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചുവരും: എ.കെ. ആന്റണി


ഷീബ വിജയൻ

കേരളത്തിൽ പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുന്നത് സംസ്ഥാനം കാണാനിരിക്കുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇത്തവണ ഇടിമുഴക്കം പോലെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലുള്ളത് കേവലം കെയർ ടേക്കർ സർക്കാർ മാത്രമാണെന്നും ജനങ്ങളെ കാണാൻ ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമർശിച്ചു. ഭരണത്തുടർച്ച എന്ന പ്രചാരണം കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണെന്നും ഇടത് സഹയാത്രികർ പോലും പാർട്ടി വിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.

article-image

DASDSASDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed